Today: 21 Dec 2024 GMT   Tell Your Friend
Advertisements
യുഎഇ പൊതുമാപ്പ്: ഹെല്‍പ്പ്ഡെസ്കുമായി നോര്‍ക്ക
Photo #1 - Gulf - Otta Nottathil - uae_amnesty_norka_helpdesk
അബുദാബി: അനധികൃത താമസക്കാര്‍ക്കായി യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് 2024 ഡിസംബര്‍ 31 വരെ നീട്ടിയതിനു പിന്നാലെ, ഹെല്‍പ്പ് ഡെസ്ക് സഹായവുമായി നോര്‍ക്കയും. പൊതുമാപ്പിന്‍റെ കാലാവധി ഒക്റ്റോബര്‍ 31ന് അവസാനിക്കാനിരുന്നതാണ് ഡിസംബര്‍ 31 വരെ നീട്ടിയിരിക്കുന്നത്.

വിസാ കാലാവധി കഴിഞ്ഞിട്ടും യുഎഇയില്‍ തുടരുന്ന പ്രവാസികള്‍ക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനും രേഖകള്‍ ശരിയാക്കി വിസ നിയമവിധേയരാകാനും അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

ഐസിപി സെന്‍ററുകള്‍ വഴിയോ, ഐസിപി അംഗീകാരമുള്ള ടൈപ്പിങ് സെന്‍ററുകള്‍ വഴിയോ, ഓണ്‍ലൈനായോ അപേക്ഷിക്കാവുന്നതാണ്. പൊതുമാപ്പിന്‍റെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ പ്രവാസി കേരളീയര്‍ക്ക് നോര്‍ക്ക ഹെല്‍പ്ഡെസ്ക് നമ്പറുകളായ ദുബായ്: പ്രവീണ്‍ കുമാര്‍ : +971 50 351 6991, അഡ്വ. ഗിരിജ : +971 55 3963907, രാജന്‍ കെ : +971 55 7803261 അബുദാബി : ഉബൈദുള്ള : +971 50 5722959, റാസല്‍ഖൈമ : ഷാജി കെ : +971 50 3730340, അല്‍ ഐന്‍ : റസല്‍ മുഹമ്മദ് : +971 50 4935402, ഫുജൈറ : ഉമ്മര്‍ ചൊലക്കല്‍ : +971 56 2244522, ഷാര്‍ജ : ജിബീഷ് കെ ജെ : +971 50 4951089 എന്നിവയില്‍ ബന്ധപ്പെടാം.

മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് ഫോട്ടോ, അപേക്ഷകന്‍റെയും സ്പോണ്‍സറുടേയും പാസ്പോര്‍ട്ടുകളുടെ പകര്‍പ്പ്, ആശ്രിതരുടെ സര്‍ട്ടിഫിക്കറ്റുകള്‍ (കുട്ടികള്‍ക്ക്), എന്‍ട്രി പെര്‍മിറ്റ്, എമിറേറ്റ്സ് ഐഡി അപേക്ഷയുടെ രസീത് എന്നീ രേഖകള്‍ അപേക്ഷ നല്‍കുന്നതിന് ആവശ്യമായി വന്നേക്കും. അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസുകളിലും ഇന്ത്യന്‍ പൗരന്മാര്‍ക്ക് സഹായം ലഭ്യമാണ്. നിലവില്‍ എക്സിറ്റ് പെര്‍മിറ്റ് ലഭിച്ചവര്‍ 14 ദിവസത്തിനകം രാജ്യം (യു.എ.ഇ) വിടണം. അനധികൃത താമസക്കാര്‍ക്ക് ജോലി നല്‍കുന്നത് ഒഴിവാക്കണമെന്ന് യുഎഇയിലെ തൊഴിലുടമകള്‍ക്കും നിര്‍ദ്ദേശമുണ്ട്. ഇത് ലംഘിക്കുന്നവര്‍ കനത്ത പിഴയും ഒടുക്കേണ്ടിവരും.
- dated 03 Nov 2024


Comments:
Keywords: Gulf - Otta Nottathil - uae_amnesty_norka_helpdesk Gulf - Otta Nottathil - uae_amnesty_norka_helpdesk,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
airindia_express_delay
എയര്‍ ഇന്ത്യ എക്സ്പ്രസ് വൈകി: യാത്രക്കാര്‍ ആറ് മണിക്കൂര്‍ കുടുങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
uae_health_visa_insurance
യുഎഇയില്‍ തൊഴില്‍ വിസയെടുക്കുന്നതിന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
freelance_permit_uae
മൂന്ന് ദിവസം കൊണ്ട് ഫ്രീലാന്‍സ് പെര്‍മിറ്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
uae_foreign_minister_meets_modi
യുഎഇ വിദേശമന്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
dubai_airport_busy_days
ദുബായ് വിമാനത്താവളം വഴി ഒറ്റ ദിവസം യാത്ര ചെയ്യാന്‍ പോകുന്നത് മൂന്നു ലക്ഷം പേര്‍
തുടര്‍ന്നു വായിക്കുക
uae_air_taxi_starting_date
യുഎഇയില്‍ എയര്‍ ടാക്സി 2026 ജനുവരി മുതല്‍
തുടര്‍ന്നു വായിക്കുക
uae_sharjah_prisoners_release
ഷാര്‍ജയില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ തടവുകാരെ മോചിപ്പിക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us